Warung Bebas

Selasa, 13 September 2011

കമ്പ്യൂട്ടര്‍ എങ്ങിനെ സ്പീഡ് കൂട്ടാം

കമ്പ്യൂട്ടറില്‍ ഫയലുകള്‍ ചിതറിക്കിടക്കുന്നത് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാവധാനത്തിലാക്കും. ഫയലുകള്‍ ഒരോ ഡ്രൈവിലും അടുക്കിനിര്‍ത്തുന്നതിനുള്ള മാര്‍ഗമാണ് ഇനി പറയുന്നത്.

1. Desk Topല്‍ കാണുന്ന My Computer ഐക്കണില്‍ വച്ച് മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക. (Right Click)

2. Manage എന്നു കാണുന്ന option click ചെയ്താല്‍ Computer Management എന്ന ഡയലോഗ് ബോക്‌സ് തുറക്കും.



3. Storage Section-ല്‍ Disk Defragmenter ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്‌ക്കുകള്‍ ഓരോന്നായി തെരഞ്ഞെടുത്ത് താഴെ കാണുന്ന Analyse ക്ലിക്ക് ചെയ്യുക.Disk Defragmenter എന്നെഴുതിയ ഡയലോഗ് ബോക്‌സ് തെളിയും. അവിടെ കാണുന്ന Defragment എന്ന Option ക്ലിക്ക് ചെയ്താല്‍ ഡിസ്‌ക്കില്‍ ഫയലുകള്‍ കിടക്കുന്ന വിധം പല നിറങ്ങളില്‍ കാണിച്ചിരിക്കുന്നത് കാണാം. എത്രമാത്രം സ്ഥലം ഓരോ ഡിസ്‌ക്കിലും ഉപയോഗിച്ചിരിക്കുന്നു എന്ന് വ്യക്തമാകും. ഈ പ്രക്രിയ പൂര്‍ത്തിയാവുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതാണ്. Defragmention കഴിഞ്ഞാല്‍ ഡിസ്‌കില്‍ കൂടുതല്‍ സ്ഥലം ഒഴിഞ്ഞുകിടക്കുന്നത് കാണാം. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ഇതിലൂടെ കൂടുതല്‍ മെച്ചപ്പെടും.





0 comments em “കമ്പ്യൂട്ടര്‍ എങ്ങിനെ സ്പീഡ് കൂട്ടാം”

 

Kain Lap Kompor Copyright © 2012 Fast Loading -- Powered by Blogger